കൊവിഡ്: സച്ചിനെ ആശുപത്രിയിലേക്ക് മാറ്റി

ശ്രീനു എസ്| Last Modified വെള്ളി, 2 ഏപ്രില്‍ 2021 (13:16 IST)
ദിവസങ്ങള്‍ക്ക് മുന്‍പ് കൊവിഡ് ബാധിതനായ സച്ചിന്‍ തെന്‍ഡുല്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി. സച്ചിന്‍ തന്നെയാണ് ഇക്കാര്യം ട്വീറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞമാസം 27നായിരുന്നു അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്നും ആശങ്കപ്പെടാനൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോകകപ്പ് കിരീടത്തിന്റെ പത്താം വാര്‍ഷികത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ആശംസകള്‍ നേരുന്നതായും എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍
കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :