ചെന്നൈ|
അഭിറാം മനോഹർ|
Last Modified വെള്ളി, 13 മെയ് 2022 (12:45 IST)
ചെന്നൈ: ബിരിയാണി മേളയിൽ ബീഫ്, പോർക്ക് ബിരിയാണികൾ വിളമ്പരുതെന്ന കളക്ടറുടെ ഉത്തരവിനെതിരെ വ്യാപകമായ പ്രതിഷേധം. പ്രസിദ്ധമായ ആമ്പൂർ ബിരിയാണി ഫെസ്റ്റിൽ ബീഫ് വിളമ്പുന്നതിനെതിരെ ഒരു ഭാഗവും പോർക്ക് വിളമ്പുന്നതിനെതിരെ മറ്റൊരു ഭാഗവും രംഗത്തെത്തിയതിന് പിന്നാലെ രണ്ട് ബിരിയാണികളും വിളമ്പുന്നത് നിരോധിച്ച് കൊണ്ട് കളക്‌ടർ ഉത്തരവിറക്കിയിരുന്നു.
കളക്ടറുടെ ഉത്തരവ് വന്നതിന് പിന്നാലെ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. മേളയുടെ എതിർവശത്ത് ബീഫ് ബിരിയാണി വിളമ്പുമെന്ന് വിടുതലൈ ചിരുതൈ കക്ഷിയും ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴവും പ്രഖ്യാപിച്ചിരുന്നു. അതേസമയം കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് മേള മാറ്റിയതെന്നാണ് കളക്‌ടറുടെ വിശദീകരണം. മേളയുടെ പുതിയ തിയതിയും സമയവും പിന്നീട് തീരുമാനിക്കുമെന്നും കളക്‌ടർ പറഞ്ഞു.