ഭക്ഷണത്തിൽ മതമില്ല: ഫുഡ് സ്ട്രീറ്റിൽ പോർക്കും ബീഫും വിളമ്പി ഡി‌വൈഎഫ്ഐ

അഭിറാം മനോഹർ| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (18:15 IST)
ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ പന്നിയിറച്ചിയും ബീഫുമടക്കമുള്ള വിഭവങ്ങൾ വിളമ്പി ഡി‌വൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റ് പ്രതിഷേധം. കേരളത്തിലെ പ്രധാന നഗരങ്ങളിലാണ് ഡി‌വൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്.

എറണാകുളത്ത് നടന്ന പരിപാടി ഡോ സെബാസ്റ്റ്യൻ പോൾ ഉദ്‌ഘാടനം ചെയ്‌തു. ബീഫിനെതിരെ സംഘ്‌പരിവാർ കേന്ദ്രങ്ങൾ രംഗത്ത് വന്നപ്പോൾ ബീഫ് ഫെസ്റ്റുമായി ഡി‌വൈഎഫ്ഐ പ്രതിഷേധിച്ചിരുന്നു. പോർക്ക് ഫെസ്റ്റ് നടത്താൻ ധൈര്യമുണ്ടോ എന്നായിരുന്നു അന്നത്തെ വെല്ലുവിളി. ഇക്കുറി പന്നിയിറച്ചിയും കൂടി ഉൾപ്പെടുത്തിയാണ് ഭക്ഷണത്തിൽ മതം കലർത്തുന്നതിനെതിരെ ഡി‌വൈഎഫ്ഐ പ്രതിഷേധം. ചിക്കൻ ബിരിയാണി,ബീഫ്,പന്നി എന്നിവയായിരുന്നു ഫുഡ് സ്ട്രീറ്റിൽ വിളമ്പിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :