Sumeesh|
Last Modified ശനി, 21 ജൂലൈ 2018 (14:44 IST)
കാർഡ് ഉടമകൾക്ക് ഇനി ഏത്
റേഷൻ കടകളിൽ നിന്നും റേഷൻ വാങ്ങാം.
ആധാർ അതിഷ്ടിതമായ പോർട്ടബിലിറ്റി സംവിധാനത്തിലൂടെയാണ് ഏത് റേഷൻ കടയിൽ നിന്നും റേഷൻ വാങ്ങാനുള്ള സംവിധാനം ഏർപ്പെടൂത്തിയിരിക്കുന്നത്.
ആധാറും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുക മാത്രമാണ് ഇതിനു ചെയ്യേണ്ടത്. ഇത്തരത്തിൽ ബന്ധിപ്പിച്ച കാർഡ് ഉടമയുടെ മൊബൈൽ ഫോണിലേക്ക് ഒ റ്റി പി
സന്ദേസം ലഭികക്കും. ഈ സന്ദേശം ഉപയോഗിച്ച് അർഹമായ റേഷൻ സാധനങ്ങൾ വാങ്ങാം. അതത് താലൂക്ക് ഓഫീസുകളിൽ ഇതു സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കുന്നത് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
നിലവിൽ കേരളത്തിലെ മാവേലി സ്റ്റോറുകളിൽ ഈ സൌകര്യം ലഭ്യമാണ്. റേഷൻ കാർഡ് ഉപയോകിച്ച് ഏത് മാവേലി സ്റ്റോറിൽ നിന്നു വേണമെങ്കിലും സാധനങ്ങൽ കുറഞ്ഞ വിലക്ക് വാങ്ങാനാകും