രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ അച്ഛനും മകനും ചേര്‍ന്ന് യുവതിയെ മാനഭംഗപ്പെടുത്തി

Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2014 (14:46 IST)
ത്രിപുരയില്‍ രാഷ്ട്രീയ തീര്‍ക്കാന്‍ അച്ഛനും മകനും ചേര്‍ന്ന് യുവതിയെ മാനഭംഗപ്പെടുത്തി.ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാറിന്റെ സര്‍ക്കാറിന്റെ മണ്ഡലമായ ധന്‍പുരിലെ മണര്‍ചക് ഗ്രാമത്തിലാണ് സംഭവം നടത്തത്.

യുവതി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിപ്രകാരം സിപി എമിന്റെ നേതാവായ രബി ഷില്ലും മകന്‍ ബപന്‍ ഷില്ലും അയല്‍ക്കാരനായ മാണിക് നാമയും ചേര്‍ന്ന്
ബിജെപി പ്രവര്‍ത്തകയായ യുവതിയെ ക്രൂരമായി മാനഭംഗപ്പെടുത്തുകയായിരുന്നു. പരാതിയില്‍ രബി ഷില്ലിന്റെ ഭാര്യ ബകുല്‍ റാണി ഷില്ലും ഭര്‍ത്താവിനെയും മകനെയും സഹായിക്കുവാന്‍ ഉണ്ടായിരുന്നെന്നും യുവതി പറയുന്നു.

യുവതിയുടെ ഭര്‍ത്താവും അഞ്ചുവയസ്സുകാരനായ മകനും കാണ്‍കെയാണ് ഇവര്‍ യുവതിയെ ബലാത്സംഗം ചെയ്തത്.തടയാന്‍ ശ്രമിച്ച ഭര്‍ത്താവ് ലാലമോഹന്‍ ബര്‍മനെയും
യുവതിയുടെ അഞ്ചുവയസ്സുകാരനായ മകനേയും ഇവര്‍ മര്‍ദ്ദിച്ചു. ഇവര്‍ സോണാമുറ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.കേസിലെ പ്രതികളായ രബി ഷില്‍,ബപന്‍ ഷില്‍,മാണിക് നാമ
എന്നിവര്‍ ഒളിവിലാണ്













ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :