പതിനാറുകാരിയെ മുപ്പതുകാരന്‍ മാനഭംഗപ്പെടുത്തി

മാനഭംഗം,ഉത്തര്‍പ്രദേശ്,പ്രായപൂര്‍ത്തിയാകാത്ത കുട്ടി
സീത്താപുര്‍| VISHNU.NL| Last Modified തിങ്കള്‍, 16 ജൂണ്‍ 2014 (12:49 IST)
ബലാത്സംഗങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൊണ്ടും കുപ്രസിദ്ധിയാര്‍ജിച്ച് ഉത്തര്‍ പ്രദേശില്‍ നിന്ന് വീണ്ടും മാനഭംഗവാര്‍ത്തകള്‍ പുറത്തുവരുന്നു. മാനഭംഗത്തിനിരയാകുന്നവരില്‍ ഭൂരിഹ്ഭാഗവും പ്രായപൂര്‍ത്തിയാകാത്തവരാണ്.

പതിനാറുവയസുകാരിയെ യുപിയില്‍ മുപ്പതുകാരന്‍ മാനഭംഗപ്പെടുത്തിയതാണ് ഒടുവിലായി യുപിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവം.
ജൂണ്‍ പന്ത്രണ്ടിനാണ്‌ സംഭവം നടന്നത്‌. റിയോസാ മേഖലയിലാണ്‌ സംഭവം. ബന്ധുവിന്റെ വീട്ടിലേക്ക്‌ പോകുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി
മാനഭംഗത്തിനിരയാക്കുകയായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് മഹ്ഫൂസ്‌ എന്ന ആളിനേയും അയാളുടെ കൂട്ടാളിയേയും പൊലീസ് അറെസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ തട്ടിയെടുത്ത്‌ ഒരു മുറിയില്‍ പൂട്ടിയിട്ട ശേഷമാണ്‌ പ്രതിയായ മഹ്ഫൂസ്‌ കുട്ടിയെ മാനഭംഗപ്പെടുത്തിയത്‌.

കുട്ടിയെ മുറിയിലിട്ടു പൂട്ടുവാന്‍ സുഹൃത്താണ്‌ മെഹ്ഫൂസിനെ സഹായിച്ചത്‌. സംഭവം പുറത്ത്‌ ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന്‌ ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട്‌ പെണ്‍കുട്ടി വിവരം പുറത്ത്‌ പറഞ്ഞതോടെ സംഭവം വിവാദമാവുകയായിരുന്നു‌.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ്‌ കേസ്‌ എടുത്തു. പ്രതികളായ രണ്ടു പേരെയും അറസ്റ്റ്‌ ചെയ്തതായി ജില്ലാ പോലീസ്‌ മേധാവി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :