1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം
  6. rape in rajasthan

രാജസ്ഥാനില്‍ മൂന്നു കുട്ടികളെ പീഡിപ്പിച്ചു: ഒരാള്‍ കൊല്ലപ്പെട്ടു

പീഡനം
ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടികള്‍ കൂട്ടമാനഭംഗത്തിനിരയായ വാര്‍ത്തകള്‍ക്കു പിന്നാലെ ശനിയാഴ്ച രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികള്‍ ക്രൂരപീഡനത്തിന് ഇരയായി. ഇവരില്‍ ഒരാള്‍ പീഡനെത്തേ തുടര്‍ന്ന് കൊല്ലപ്പെടുകയും ചെയ്തു.

മൂന്നു സ്ഥലങ്ങളിലായി നടന്ന സംഭവങ്ങളില്‍ പ്രതികള്ര് പൊലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി.  മൂന്നു കേസുകളിലെയും പ്രതികളെ ഇരുപത്തിനാലുമണിക്കൂറിനുള്ള പിടികൂടാന്‍ കഴിഞ്ഞുവെന്നും ഒരു പ്രതി മാത്രമാണ് ഒളിവില്‍ പോയിരിക്കുന്നതെന്നും പോലീസ് അറിയിച്ചു.

ശനിയാഴ്ച ഖോലി മേഖലയില്‍ ഒരു പതിനാലുകാരിയും നാരായണ്‍പുരയില്‍ അഞ്ചു വയസ്സുകാരിയും ദൗസ ജില്ലയില്‍ പതിനഞ്ചു വയസ്സുള്ള ദളിത് പെണ്‍കുട്ടിയുമാണ് പീഡനത്തിനിരയാത്. ആടിന് പുല്ലരിയാന്‍ പോയ പതിനാലുകാരിയെ കാണാതാവുകയും പിറ്റേന്ന് ഒരു കിലോമീറ്റര്‍ അകലെ നിന്ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയുമായിരിന്നു

നാരായണ്‍പുരയില്‍ അഞ്ചുവയസ്സുകാരിയെ അയല്‍വാസിയാണ് പീഡിപ്പിച്ചത്. ഇയാള്‍ അറസ്റ്റിലായി. ദൗസയില്‍ വീട്ടില്‍ കയറിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതില്‍ കൊലപാതകകേസില്‍ മാത്രമാണ് പ്രതിയെ പിടികൂടാനുള്ളതെന്ന വിശദീകരണമാണ് പോലീസ് നല്‍കുന്നത്.

സംഭവത്തില്‍ ഡിജിപിക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ ട്വീറ്റ് ചെയ്തു. കുറ്റവാളികളെ പിടികൂടുക മാത്രമല്ല, അവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നു ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ട്വിറ്ററില്‍ പറയുന്നു.
About Writer
VISHNU.NL