ന്യൂഡല്‍ഹി|
vishnu|
Last Modified ചൊവ്വ, 6 ജനുവരി 2015 (16:20 IST)
രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് തടയിടാന്‍ പ്രത്യേക ഏജന്‍സി രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. സ്ത്രീകള്‍ കൂടുതലുള്ള ഈ ഏജന്‍സിയില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തുല്യ പങ്കാളികളാകും. ഏജന്‍സിയുടെ ചിലവും ഇത്തരത്തില്‍ തുല്യമായി പങ്കുവയ്ക്കുന്ന രീതിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉദ്ദേശിക്കുന്നത്.
ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായവും അറിഞ്ഞതിനു ശേഷമേ ഏജന്‍സി രൂപീകരണത്തിനുള്ള അന്തിമ നടപടികളിലേക്ക് കേന്ദ്രം കടക്കുകയുള്ളു. ഇന്‍വെസ്റ്റിഗേറ്റീവ് യൂണിറ്റ്സ് ഓണ്‍ ക്രൈം എഗെയ്ന്‍സ്റ്റ് വിമന്‍ എന്ന പേരാണ് പ്രത്യേക ഏജന്‍സിക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന പേര്. ഇതില്‍ മാറ്റങ്ങള്‍ ഉണ്ടാകാം. ഏജന്‍സി രൂപീകരിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ നൂറ്റിയമ്പതോളം പ്രത്യേക യൂണിറ്റുകള്‍ സ്ഥാപിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.
സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന ജില്ലകള്‍ കേന്ദ്രീകരിച്ചാവും ഇത് സ്ഥാപിക്കുക. ബലാത്സംഗം , സ്ത്രീധന പീഡനം , ആസിഡ് ആക്രമണം , മനുഷ്യക്കടത്ത് എന്നീ കുറ്റകൃത്യങ്ങള്‍ ഈ ഏജന്‍സിയുടെ പരിധിയില്‍ വരും. അന്വേഷണ ഏജന്‍സിയിലെ അംഗങ്ങളില്‍ മൂന്നിലൊന്ന് സ്ത്രീകളായിരിക്കും.
82 കോടി വാര്‍ഷിക ചെലവാണ് ഇതിനായി കേന്ദ്ര കണക്കുകൂട്ടുന്നത്. 42 കോടി കേന്ദ്രം നല്‍കും . ബാക്കിയുള്ള തുക സംസ്ഥാനങ്ങള്‍ കണ്ടെത്തണം. ഇത്തരം കേസുകള്‍ വാദിക്കുന്നതിനായി പ്രത്യേക അതിവേഗ കൊടതികള്‍ സ്ഥാപിക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്.