കേരളത്തിന് കേന്ദ്രത്തിന്റെ പുതുവര്‍ഷ സമ്മാനം... 400 ബസ്സുകള്‍!!!

തിരുവനന്തപുരം| vishnu| Last Modified ബുധന്‍, 31 ഡിസം‌ബര്‍ 2014 (13:22 IST)
കേന്ദ്ര സര്‍ക്കാരും പ്രധാന മന്ത്രി നരേന്ദ്ര മോഡിയും കേരളത്തിനെ തീരെയങ്ങ് അവഗണിക്കുകയാണോ എന്ന് പലപോഴും തോന്നിയിട്ടുണ്ട്. എന്നാലിതാ കേരളത്തിന്റെ പരാതികള്‍ക്ക് ഒന്നൊന്നായി കേന്ദ്ര സര്‍ക്കാര്‍ തീര്‍പ്പുകല്‍പ്പിച്ചു തുടങ്ങുന്നു. ഇതിന്റെ ഭാഗമാ‍യി കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കാന്‍ പോകുന്നത് 400 ലോ ഫ്ലോര്‍ ബസ്സുകളാണ്.

ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍(ജെഎന്‍എന്‍ യുആര്‍എം) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബസ്സുകള്‍ നല്‍കുന്നത്. ലഭിക്കുന്ന ബസ്സുകളില്‍ 110 എണ്ണം എസി ലോഫ്ലോര്‍ ബസ്സുകളായിരിക്കും. ജനുവരിയില്‍ ആദ്യ ആദ്യ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ 40 ബസ്സുകള്‍ ഇറ്റിന്റെ ഭാഗമായി കേരളത്തില്‍ എത്തിച്ചേരും. കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ‍(കെയുആര്‍ടിസി) എന്ന പേരില്‍ കെ‌എസ്‌ആര്‍ടിസി രൂപീകരിച്ച പുതിയ കോര്‍പറേഷനുവേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ബസ്സുകള്‍ നല്‍കുന്നത്.

നേരത്തെ ജെഎന്‍എന്‍ യുആര്‍എം പദ്ധതിയില്‍ പെടുത്തി നല്‍കുന്ന ബസ്സുകള്‍ കെ‌എസ്‌ആര്‍ടിസിയിലേക്കാണ് വന്നുകൊണ്ടിരുന്നത്. എന്നാല്‍ കേന്ദ്ര മാനദണ്ഡൊപ്രകാരം പുതിയ കോര്‍പ്പറേഷന്‍ കെ‌എസ്‌ആര്‍ടിസിക്കു കീഴില്‍ ഗതാഗത വകുപ്പ് രൂപീകരിച്ചതിനാല്‍ ഈ വകുപ്പിലേക്കാണ് ഇനിമുതല്‍ ബസ്സുകള്‍ എത്തുക. ബസ്സുകളുടെ മുന്നില്‍ കെയുആര്‍ടിസി എന്ന പേര് സ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. സംസ്ഥാനത്തെ അഞ്ച് ക്ലസ്റ്ററുകളാക്കി തിരിച്ച് നവംബറിലാണ് കെയുആര്‍ടിസി പ്രവര്‍ത്തനം തുടങ്ങുന്നത്. ആത്യന്തികമായി കെഎസ്ആര്‍ടിസിയുടെ ഭാഗം തന്നെയാണ് ഈ പുതിയ കോര്‍പ്പറേഷനും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :