ഇന്ധന വില കുറഞ്ഞാലും യാത്രച്ചിലവ് കുറയില്ല

ന്യൂഡല്‍ഹി| Last Modified വെള്ളി, 2 ജനുവരി 2015 (11:05 IST)
വിമാന ഇന്ധന വില കുറഞ്ഞാലും യാത്രച്ചിലവ് കുറയില്ല.
കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില 12.5 ശതമാനത്തോളം കുറച്ചിരുന്നു.
പുതിയ തീരുമാന പ്രകാരം കിലോലിറ്ററിന് 7,500 രൂപയോളം കുറവാണ് വ്യോമയാന ഇന്ധനത്തിനുണ്ടാകുക. ഇതോടെ ഡല്‍ഹിയില്‍ കിലോ ലിറ്ററിന്
52,422.92 രൂപയാണ് ഡല്‍ഹിയിലെ നിരക്ക്.

ഇന്ധന വില കുറഞ്ഞെങ്കിലും ടിക്കറ്റ് നിരക്കുകള്‍ താഴ്‌ത്താന്‍ കമ്പനികള്‍
ഉടനെയൊന്നും തയ്യാറായേക്കില്ലെന്ന് സൂചനകള്‍. എന്നാല്‍ പ്രതിസന്ധിയിലായ വ്യോമയാന കമ്പനികള്‍ക്ക് ഇന്ധന വില കുറയ്ക്കാനുള്ള തീരുമാനം ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. 2014 ആഗസ്‌റ്റു മുതല്‍ ഇത് ആറാം തവണയാണ്
വിമാന ഇന്ധന വില കേന്ദ്രം. നേരത്തെ ഡിസംബര്‍ ഒന്നിന് വിമാന ഇന്ധന വിലയില്‍ സര്‍ക്കാര്‍ 4.1 ശതമാനം കുറച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :