അമ്മായിക്ക് ചായയില്‍ മയക്കുമരുന്ന് കലക്കി നല്‍കി 25കാരന്‍ പീഡിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 4 നവം‌ബര്‍ 2022 (15:47 IST)
അമ്മായിക്ക് ചായയില്‍ മയക്കുമരുന്ന് കലക്കി നല്‍കി 25കാരന്‍ പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലെ ഛാപിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ചന്തയില്‍ വിടാമെന്ന് പറഞ്ഞ് 42കാരിയെ പ്രതി വാഹനത്തില്‍ കയറ്റുകയും വഴിയില്‍ വച്ച് ചായ നല്‍കുകയും പീഡിപ്പിക്കുകയുമായിരുന്നു. കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് ഇന്റര്‍നെറ്റില്‍ പകര്‍ത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. നിലവില്‍ പ്രതി ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :