പ്രസവം കഴിഞ്ഞ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന യുവതിയെ ബലാത്സംഗം ചെയ്തു

ബലാല്‍സംഗം , പ്രസവം , ഐസിയുവില്‍ കയറി പീഡിപ്പിച്ചു, പൊലീസ്
ബഹദുര്‍ഗ (ഹരിയാന)| jibin| Last Updated: ഞായര്‍, 14 ഫെബ്രുവരി 2016 (12:47 IST)
പ്രസവം കഴിഞ്ഞ ശേഷം ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഇരുപത്തിരണ്ടു കാരിയായ യുവതിയെ ഐസിയുവില്‍ കയറി പീഡിപ്പിച്ചു. ഹരിയാനയിലെ ജജ്ജര്‍ ജില്ലയിലെ ബഹദുര്‍ഗയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രതി സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

ഒരു കുഞ്ഞിന് ജന്മം നല്‍കിയശേഷം ആരോഗ്യനില വഷളായ യുവതിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നതു പ്രകാരം ഒരാള്‍ ആശുപത്രിക്കു പുറത്തു ഒരു വെര്‍ണ കാറില്‍ വന്നിറങ്ങുകയും ഇയാള്‍ ഐസിയുവിലേക്ക് കയറിപ്പോകുന്നതും കാണാം. തുടര്‍ന്ന് ഇയാള്‍ പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇതിനുശേഷം യുവതി നഴ്‌സിനോട് പറഞ്ഞ് ഭര്‍ത്താവിനെ വിളിപ്പിക്കുകയും അജ്ഞാതന്‍ പീഡിപ്പിച്ച വിവരം ഭര്‍ത്താവിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയത്. തിരിച്ചറിയാത്ത ആള്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസു കൊടുത്തിട്ടുണ്ട്.

പ്രതിയുടെ മുഖം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മറ്റു വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ പ്രതിയുടെ ചിത്രം പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കാനാണ് പൊലീസ് തീരുമാനം. ജില്ലയിലെ മറ്റിടങ്ങളിലെ സിസിടിവി കാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കുമെന്നും പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും പൊലീസ് അറയിച്ചു.

അതേസമയം സെക്യൂരിറ്റിക്കാരുടെ കണ്ണ് വെട്ടിച്ച് അക്രമി ഐസിയുവില്‍ കടക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :