പൊലീസ് സ്റ്റേഷനിലെത്തിയെ വീട്ടമ്മയെ പൊലീസുകാര്‍ ബലാല്‍സംഗം ചെയ്ത ശേഷം ചുട്ടുകൊന്നു

ബലാല്‍സംഗം  , വീട്ടമ്മ , പൊലീസ് സ്‌റ്റേഷന്‍ , വീട്ടമ്മയുടെ മരണം
ലക്നോ| jibin| Last Updated: ചൊവ്വ, 7 ജൂലൈ 2015 (11:54 IST)
ഭര്‍ത്താവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്‌റ്റേഷനിലെത്തിയ വീട്ടമ്മയെ പൊലീസുകാര്‍ ബലാല്‍സംഗം ചെയ്ത ശേഷം തീ കൊളുത്തി കൊന്നു. ഉത്തര്‍പ്രദേശിലെ ബറാബന്‍കി പൊലീസ് സ്റ്റേഷനിലാണ് ഈ കൊടും ക്രൂരത നടന്നത്. ബസന്ത് പൂര്‍ സ്വദേശിയായ നീതു ദ്വിവേദി എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്പെന്റ് ചെയ്തു. എന്നാല്‍, ഇവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല.

ബാരാബാങ്കിയിലെ ഗാഹ ഗ്രാമത്തിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനാണ് ദ്വിവേദിയുടെ ഭർത്താവ് രാം നരൈനെ ശനിയാഴ്ച രാത്രിയിൽ കോത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇയാളെ പൊലീസ് അന്യായമായി കസ്റ്റഡിയില്‍ വെക്കുകയും ചെയ്‌തു. ഞായറാഴ്ചയായിട്ടും നരൈനെ വിടാത്തതിനാൽ ദ്വിവേദി വിവരം അന്വേഷിക്കാനായി സ്റ്റേഷനിലെത്തി.

ഭര്‍ത്താവിനെ വിട്ടയക്കണമെങ്കില്‍ വീട്ടമ്മയോട് പൊലീസുകാര്‍ ഒരു ലക്ഷം രൂപ കൈക്കൂലി ചോദിക്കുകയുമായിരുന്നെന്ന് നീതു ദ്വിവേദി
നല്‍കിയ മരണമൊഴിയില്‍ പറയുന്നു. വൈകിട്ട് പൊലീസ് ആവശ്യപ്പെട്ടതു പ്രകാരം വീണ്ടും പൊലീസ് സ്റ്റേഷനില്‍ എത്തിയ തന്നെ പൊലീസുകാര്‍ കൂട്ടബലാല്‍സംഗം ചെയ്‌ത ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് ആശുപത്രിയില്‍ വെച്ച് മജിസ്ട്രേറ്റിന് നല്‍കിയ മരണ മൊഴിയില്‍ ഇവര്‍ പറഞ്ഞു. 100 ശതമാനം പൊള്ളലേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അവിടെ വെച്ച് അവര്‍ മരണമടയുകയായിരുന്നു.

ഈ സ്ത്രീ സ്റ്റേഷനില്‍ വെച്ച് സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ മകനായ മാധ്യമപ്രവര്‍ത്തകനെ കൊണ്ട് ബലം പ്രയോഗിച്ച് പൊലീസ് ഇങ്ങനെ എഴുതി വാങ്ങുകയും ചെയ്തു. എന്നാല്‍, മരണമൊഴി പുറത്തുവന്നതോടെ പൊലീസിന്റെ കള്ളക്കളി പുറത്താകുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :