ഓടുന്ന ട്രെയിനിലെ കക്കൂസില്‍ പ്രസവം; കുട്ടി പാളത്തില്‍ വീണെങ്കിലും രക്ഷപ്പെട്ടു

ട്രെയിനില്‍ യുവതിയുടെ പ്രസവം , ട്രെയിന്‍ , യുവതി , ആശുപത്രി
ഇന്‍ഡോര്‍| jibin| Last Modified വെള്ളി, 5 ജൂണ്‍ 2015 (15:15 IST)
ഓടുന്നു ട്രെയിനില്‍ യുവതിയുടെ പ്രസവം. എന്നാല്‍, ട്രാക്കിലേയ്ക്ക് വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ സ്വദേശി രാനു വര്‍മയ്ക്കാണ് ദുരാനുഭവം ഉണ്ടായത്. ട്രാക്കില്‍ വീണ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏഴു മാസം മാത്രം ഗര്‍ഭിണിയായ രാനുവും ഭര്‍ത്താവും പെഞ്ച്‌വാലി എക്‌സ്പ്രസില്‍ ഇന്‍ഡോറില്‍ നിന്ന് സുജല്‍പുരിലേയ്ക്ക് പോകുന്നതിനിടെ രാനുവിന് വയറുവേദന അനുഭവപ്പെടുകയായിരുന്നു. ഇത് പ്രസവവേദനയാണെന്ന് മനസിലാക്കിയ യുവതി ട്രെയിനിലെ കക്കൂസില്‍ കയറുകയും അവിടെ വെച്ച് പ്രസവം നടക്കുകയുമായിരുന്നു. ഇതിനിടെ കുഞ്ഞ് കക്കൂസിന്റെ ക്ലോസറ്റിലൂടെ കുഞ്ഞ് ട്രാക്കിലേയ്ക്ക് വീണു.

കുട്ടി ട്രാക്കിലേക്ക് വീണതോടെ രാനു നിലവിളിക്കുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ ഭര്‍ത്താവും മറ്റ് യാത്രക്കാരും ഉടനെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയും ട്രാക്കില്‍ നി്ന്ന കുഞ്ഞിനെ എടുക്കുകയും ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരെയും ഇന്‍ഡോറിലെ എം.വൈ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് കാര്യമായ പരിക്കുകളോ മറ്റ് പ്രശ്‌നങ്ങളോ ഇല്ല. എങ്കിലും പ്രായം തികയാതെ ജനിച്ച കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :