1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Rape, Bihar, Hospital, Police

പത്ത് വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു; കുട്ടിയുടെ നില അതീവഗുരുതരം

ബിഹാറിൽ പത്ത് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബീഹാറിലെ മോട്ടിഹാരി മേഖലയിലാണ് സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന പെൺകുട്ടിയുടെ നില അതീവഗുരുതരമെന്ന് ഡോക്ടർമാർ വ്യക്തമാക്

പീഡനം
ബിഹാറിൽ പത്ത് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബീഹാറിലെ മോട്ടിഹാരി മേഖലയിലാണ് സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന പെൺകുട്ടിയുടെ നില അതീവഗുരുതരമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
 
പാട്നയിൽ നിന്നും 160 കിലോമീറ്റർ അകലെ മോട്ടിഹാരി ഗ്രാമത്തിലെ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. രണ്ടുപേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പ്രതികളെന്നു സംശയിക്കുന്ന പ്രമോദ് സഹ്‌നി, കമാൽ സഹ്‌നി എന്നിവരെ സംഭവദിവസം തന്നെ പിടികൂടിയിരുന്നു.
 
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ പാട്ന മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മോട്ടിഹാരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടിയുടെ ആരോഗ്യ നില വഷളായതിനെ തുടർന്നാണ് പാട്ന മെഡിക്കൽ കോളെജിലേക്ക് മാറ്റിയത്. മെഡിക്കൽ കോളെജിൽ വച്ച് പെൺകുട്ടിയെ ശസ്ത്രക്രിയയ്ക്കും വിധേയമാക്കി.
About Writer
aparna shaji
അടുത്ത ലേഖനം
യുവാവിന്റെ മലദ്വാരത്തില്‍ കംപ്രസീവ് എയര്‍പൈപ്പ് ഉപയോഗിച്ച് കാറ്റടിച്ച് കൊന്ന കേസ്: പ്രതികളെ കോടതി വെറുതെവിട്ടു