രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 10,064 പേര്‍ക്ക്; മരണം 137

ശ്രീനു എസ്| Last Modified ചൊവ്വ, 19 ജനുവരി 2021 (11:32 IST)
രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 10,064 പേര്‍ക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം മൂലം 137പേര്‍ക്ക് ജീവന്‍ നഷ്ടമായതായും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ കുറവാണ് രേഖപ്പെടുത്തുന്നത്. നിലവില്‍ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ ആകെ എണ്ണം 1,05,81,837 ആണ്.

കൊറോണയെ തുടര്‍ന്ന് 1,52,556 പേര്‍ക്ക് രാജ്യത്ത് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. 2,00,528 പേരാണ് നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 1,02,28,753 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 17,411 പേര്‍ രോഗമുക്തി നേടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :