ഗുജറാത്തില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 15 മരണം; ഗുരുതരമായി പരിക്കേറ്റവര്‍ ചികിത്സയില്‍

ശ്രീനു എസ്| Last Updated: ചൊവ്വ, 19 ജനുവരി 2021 (11:06 IST)
ഗുജറാത്തില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ ശരീരത്തിലേക്ക് ട്രക്ക് പാഞ്ഞുകയറി 15 പേര്‍ മരണപ്പെട്ടു. ഗുജറാത്തിലെ കൊസാംബ ഗ്രാമത്തിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം നടന്നത്. ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ 12പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.

തൊഴിലാളികള്‍ നടപ്പാതയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. മരണപ്പെട്ടവരെല്ലാം രാജസ്ഥാനിലെ ബന്‍സ്വാഡയില്‍ നിന്നുള്ള തൊഴിലാളികളാണ്. കരിമ്പുകയറ്റിയ ട്രാക്ടറില്‍ ട്രക്ക് ഇടിച്ച് ട്രക്ക് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

സംഭവത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടേയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :