ന്യൂഡല്‍ഹി|
Last Modified വെള്ളി, 26 ഡിസംബര്‍ 2014 (13:11 IST)
രണ്ടുദിവസമായി നീണ്ടുനിന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ രഘുബര്‍ ദാസിനെ പര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി . ബിജെപി നിയമസഭാകക്ഷിയോഗം
തെരഞ്ഞെടുത്തു.
ഇതൊടെ ജാര്‍ഖണ്ഡിലെ ചരിത്രത്തില്‍ ആദ്യമായി ആദിവാസി വിഭാഗത്തില്‍ പെടാത്ത ഒരാള്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുകയാണ്. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കൂടിയാണ് ഇദ്ദേഹം. ജംഷഡ്പൂര്‍ ഈസ്റ്റില്‍ നിന്ന് 70,000ത്തില്‍ അധികം വോട്ടുകള്‍ക്കാണ് ഇദ്ദേഹം വിജയിച്ചത്.
2010ലെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു അന്‍പത്തിയൊന്‍പതുകാരനായ രഘുവര്‍ദാസ്. കൂടാതെ ആര്‍എസ്‌എസ് സംസ്ഥാന നേതൃത്വത്തിനും രഘുബര്‍ ദാസിനോട് അപ്രിയമില്ല. മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ട ഉള്‍പ്പെടെ പ്രമുഖ ആദിവാസി നേതാക്കള്‍ പരാജയപ്പെട്ടതിനാലാണ് രഘുവര്‍ദാസിനു മുന്‍ഗണന ലഭിച്ചത്. രഘുവര്‍ദാസിനൊപ്പം സരയു റായിയുടെ പേരും പരിഗണനയിലുണ്ടായിരുന്നു.
എന്നാല്‍ ചര്‍ച്ചകളില്‍ രഘുബര്‍ ദാസിന്റെ പേരാണ് കൂടുതല്‍ ഉയര്‍ന്നുവന്നത്. 2006ല്‍ ആണ് ജാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിക്കപ്പെടുന്നത്. അതിനുശേഷം ഇതുവരെ ഇവിടെ ആദിവാസി സമൂഹത്തിനു പുറത്തുനിന്നും ഒരാള്‍ മുഖ്യമന്ത്രിയായിട്ടില്ല. ഇവിടെ ആദിവാസി വിഭാഗത്തില്‍ നിന്നു പുറത്തുള്ള ഒരാളെ മുഖ്യമന്ത്രിയാക്കുന്നത് വഴി സുപ്രധാനമായ നീക്കമാണ് ബിജെപി നടത്തിയിരിക്കുന്നത്.
ജാര്‍ഖണ്ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിക്കുന്നത്. 42 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപിക്ക് 42 സീറ്റുകല്‍ ലഭിച്ചിട്ടുണ്ട്. കൂടാതെ സഖ്യകക്ഷിയായ ജാര്‍ഖണ്ട് വിദ്യാര്‍ഥി മോര്‍ച്ചയുടെ നാലുപേരുടെ പിന്തുനയും ബിജെപിക്കുണ്ട്. കേവല ഭൂരിപക്ഷമുള്ളതിനാല്‍ കൃത്യമായ അജന്‍ഡകളോടെ ഭരണം നടത്താനാണ് ബിജെപിയുടെ പദ്ധതി.