ശ്രീനഗര്‍.|
VISHNU.NL|
Last Modified ബുധന്‍, 24 ഡിസംബര്‍ 2014 (18:17 IST)
തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിനേ തുടര്‍ന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രാജിവച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഭരണകക്ഷിയായ നാഷനല്‍ കോണ്‍ഫറന്‍സ് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നേരിട്ടത്. 15 സീറ്റില്‍ മാത്രമാണ് പാര്‍ട്ടിയ്ക്ക് വിജയിക്കാനായത്.
രണ്ടു മണ്ഡലങ്ങളില്‍ മല്‍സരിച്ച് ഒമര്‍ അബ്ദുല്ലയ്ക്ക് ബീര്‍വാ മണ്ഡലത്തില്‍ മാത്രമേ ജയിക്കാനായുള്ളൂ. സോണവാറില്‍ തോല്‍വി നേരിട്ടു. കോണ്‍ഫറന്‍സ് പാര്‍ട്ടിയിലെ പല പ്രമുഖരും ഈ തിരഞ്ഞെടുപ്പില്‍ തോറ്റിരുന്നു. അതേ സമയം എന്താണ് സംഭവിക്കുന്നതെന്നു കാണുവാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ് എന്നാണ് ഒമര്‍ അബ്ദുള്ള രാജിക്കത്ത് ഗവര്‍ണ്ണര്‍ക്ക് നല്‍കിയതിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.
ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചുതമല കിട്ടിയിരിക്കുന്നത് ബിജെപിക്കും പിഡിപിക്കുമാണ്. ഇരുകക്ഷികള്‍ക്കു കേവല ഭൂരിപക്ഷമില്ല. പിഡിപിക്ക് 29ഉം ബിജെപിക്ക് 25ഉം സീറ്റുകളാണ് സംസ്ഥാനത്ത് ലഭിച്ചത്. അതിനിടെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് അര്‍ഊണ്‍ ജയ്റ്റ്ലി കശ്മീരിലെത്തിയിട്ടുണ്ട്. പിഡിപിയുമായി കൈകോര്‍ക്കുകയാണെങ്കില്‍ മുഖ്യമന്ത്രി പദം മൂന്നു വര്‍ഷം വീതം പങ്കിടുന്നതുള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങള്‍ ബിജെപി പരിഗണിക്കുന്നുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.