ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വ്യാഴം, 25 ഡിസംബര്‍ 2014 (14:19 IST)
രാഷ്ട്ര്രിയ അനിശ്സിതാവസ്ഥ നിലനില്‍ക്കുന്ന ജമ്മു കശ്മീരില്‍ പിഡിപിയെ വിട്ട് നാഷണല്‍ കോണ്‍ഫറന്‍സുമായി കൂട്ട് ചേരാന്‍ തയ്യാറെടുക്കുന്നതായി സൂചന. ഒമറിന്റെ പാര്‍ട്ടിയെ എന്‍ഡിഎ സഖ്യകക്ഷിയാക്കുകയും കേന്ദ്ര മന്ത്രിസ്ഥാനം നല്‍കുകയും ചെയ്യുന്നതിനു പുറമെ ഒമര്‍ അബ്ദുള്ളയ്ക്ക് കശ്മീര്‍ ഉപമുഖ്യമന്ത്രിസ്ഥാനം കൊടുക്കു എന്നീ വാഗ്ദാനങ്ങള്‍ ബിജെപി നല്‍കിയതായാണ് സൂചന.
നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഒമര്‍ അബ്ദുല്ല ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത്തരമൊരു നീക്ക് പോക്ക് ഉണ്ടായതെന്നാണ് സൂചന. ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് നിരീക്ഷന്‍ കൂടിയായ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മുഖ്യമന്ത്രി പദത്തിന് ബിജെപി അവകാശമുന്നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
87 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 44 പേരുടെ പിന്തുണയാണ് വേണ്ടത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 25 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. നാഷനല്‍ കോണ്‍ഫറന്‍സിന് 15 സീറ്റുകള്‍ ലഭിച്ചു. 28 സീറ്റ് നേടി പിഡിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അതിനിടെ പിഡിപിയുമായി പിന്നാമ്പുറ ചര്‍ച്ചകള്‍ ബിജെപി നടത്തുന്നുണ്ടെന്നാണ് സൂചന.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.