സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യുടെ പേരും കേന്ദ്ര സർക്കാർ മാറ്റുന്നു

Sumeesh| Last Modified ബുധന്‍, 4 ജൂലൈ 2018 (17:38 IST)
സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യുടെ പേരുമാറ്റാൻ തയ്യാറെടുക്കുന്നു. എന്നാൽ ഇതിനായി പുതിയ പേര് കണ്ടെത്തിയിട്ടില്ല. പുതിയ പേരു നൽകുന്നത് വരെ സ്പോർട്സ് ഇന്ത്യ എന്ന് പേര് നൽകാനാണ് കേന്ദ്ര സർക്കാർ നീക്കം. കായിക മന്ത്രി രാജ്യവർധൻ സിങ് റാത്തോഡാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.


അഥോറിറ്റിയുടെ പേര് ഔദ്യോഗികമായി ഇതേവരെ തീരുമാനിച്ചിട്ടില്ല. അഥോറിറ്റിയിൽ നിലവിലുള്ള ചില തസ്തികകൾ ഇപ്പോഴുള്ള ഉദ്യോഗസ്ഥർ വിരമിച്ചാൽ ഉടൻ ഒഴിവാക്കും. കായിക താരങ്ങളുടെ ഭക്ഷണത്തിന് അലവൻസ് വർധിപ്പിക്കുമെന്നും ഇവ നടപ്പിലാക്കുന്നതിനായി പുതിയ കമ്മറ്റിയെ രൂപീകരിക്കുമെന്നും രാജ്യവർധൻ സിങ് റാത്തോഡ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :