മതപരിവര്‍ത്തന വിവാദത്തില്‍ രാജ്യസഭ വീണ്ടും സ്തംഭിച്ചു

ന്യൂഡല്‍ഹി| Last Modified വ്യാഴം, 18 ഡിസം‌ബര്‍ 2014 (12:48 IST)
മതപരിവര്‍ത്തന വിവാദത്തില്‍ പ്രധാമന്ത്രി നരേന്ദ്ര മോഡി പ്രസ്താവ നടത്താത്തതില്‍ രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ഇന്നും സ്തംഭിച്ചു.

പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് രാജ്യസഭ നടപടികള്‍ സ്പീക്കര്‍ നിറുത്തിവച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു.
വിവാദത്തില്‍ പ്രസ്താവന നടത്താത്തത് കേന്ദ്ര സര്‍ക്കാരിന്റെ ധിക്കാരമാണ്
വ്യക്തമാകുന്നതെന്ന് ആനന്ദ് ശര്‍മ്മ പറഞ്ഞു.

എന്നാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷമുള്ളതിനാല്‍ ബഹളം വയ്ക്കുന്ന പ്രതിപക്ഷത്തിനാണ് ധിക്കാരമെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
സഭയുടെ നടപടികള്‍ ആകെ പൂജ്യമാക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് സിപിഎം തോവ് സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.

മതപരിവര്‍ത്തന വിഷയത്തില്‍ പ്രധാനമന്ത്രി രാജ്യസഭയില്‍ പ്രസ്താവന നടത്തുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു എന്നാല്‍ വിഷയത്തില്‍ പ്രസ്താവന ആവശ്യമില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :