നിരഞ്ജന്‍ ജ്യോതിയുടെ പ്രസംഗത്തെ തള്ളി സഭാധ്യക്ഷന്റെ പ്രസ്താവന

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 8 ഡിസം‌ബര്‍ 2014 (15:40 IST)
കേന്ദ്ര മന്ത്രി സ്വാധി നിരഞ്ജന്‍ ജ്യോതിയുടെ വിവാദ തള്ളിക്കളഞ്ഞു. പ്രസംഗത്തെ തള്ളി രാജ്യസഭയില്‍ സഭാധ്യക്ഷന്‍ പ്രസ്താവന നടത്തി. മന്ത്രിമാരും എംപിമാരും പൊതുപ്രവര്‍ത്തനത്തിന്റെ മാന്യത കാത്തുസൂക്ഷിക്കണമെന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും രാജ്യസഭാ ചെയര്‍മാന്‍ ഹാമിദ് അന്‍സാരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സഭ ആരംഭിച്ചതിനു പിന്നാലെ പ്രസ്താവനയ്ക്കെതിരെ സഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചിരുന്നു. ഇത് ഭരണപക്ഷം എതിര്‍ത്തത് സഭയില്‍ ബഹളമുണ്ടാക്കി. സഭാധ്യക്ഷന്റെ അനുമതിയില്ലാതെ പ്രമേയം അനുവദിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ഡപ്യൂട്ടി സ്പീക്കര്‍ സഭ മൂന്ന് തവണ നിര്‍ത്തി വച്ചു. തുടര്‍ന്ന് ഹമീദ് അന്‍സാരിയുടെ നേതൃത്വത്തില്‍ ഇരുപക്ഷവും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് പ്രസ്താവന എന്ന സമവായത്തിലെത്താന്‍ കഴിഞ്ഞത്.

സഭയുടെ പൊതു വികാരം ഉള്‍ക്കൊണ്ട് രാജ്യസഭാധ്യക്ഷന്‍ ഹാമിദ് അന്‍സാരി പ്രസ്താവന നടത്തി. മന്ത്രിമാരും എംപിമാരും നേതാക്കളും ജനാധിപത്യത്തിന് കരുത്തേകും വിധം പൊതു പ്രവര്‍ത്തനത്തില്‍ മാന്യത പുലര്‍ത്തണമെന്നായിരുന്നു പ്രസ്താവന. പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താനയോട് യോജിക്കുന്നുവെന്നും എല്ലാവരും ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും രാജ്യസഭാ ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു.

ഇതിനു ശേഷം ഛത്തീസ്ഡഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരുടെ യൂണിഫോം കുപ്പത്തൊട്ടിയിലുപേക്ഷിച്ച സംഭവം കോണ്‍ഗ്രസിലെ കെസി വേണുഗോപാല്‍ സഭയിലുന്നയിച്ചതും ബഹളത്തിനിടയാക്കി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :