നടപടികളുമായി മുന്നോട്ട് പോകാന്‍ പ്രതിപക്ഷം അനുവദിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി| Last Modified വെള്ളി, 5 ഡിസം‌ബര്‍ 2014 (14:07 IST)
സ്വാധ്വി നിരഞ്ജന്‍ ജ്യോതി മാപ്പ് പറഞ്ഞ സ്ഥിതിക്ക് സഭാനടപടികളുമായി മുന്നോട്ട് പോകാന്‍ സഹകരിക്കണമെന്ന് ലോക് സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതിപക്ഷത്തോടാവശ്യപ്പെട്ടു.

മന്ത്രിയുടെ പ്രസ്താവനയോട് തനിക്ക് യോജിപ്പില്ലെന്നും ആദ്യമായി പാര്‍ലമെന്റില്‍ എത്തിയ നാട്ടിന്‍പുറത്തുകാരിയായ മന്ത്രിയായതിനാല്‍ മന്ത്രിയുടെ മാപ്പപേക്ഷ
പ്രതിപക്ഷം സ്വീകരിക്കണമെന്നും മോഡി പറഞ്ഞു.ഇത്തരം ഗൌരവകരമായ കാര്യങ്ങളില്‍ ക്ഷമാപണത്തില്‍ അവസാനിക്കില്ലെന്ന് പ്രതിപക്ഷം പറഞ്ഞു.

സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ വിവാദ പ്രസ്താവനയില്‍ നാലാം ദിവസവും പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചിരുന്നു. ഇന്ന് രാവിലെ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിപക്ഷം വായ്മൂടി കെട്ടി സമരം നടത്തിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :