ലഹരി ഉപയോഗത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി| Last Updated: ഞായര്‍, 14 ഡിസം‌ബര്‍ 2014 (14:28 IST)
രാജ്യത്ത് വര്‍ധിച്ചു വരുന്ന
ലഹരി ഉപയോഗത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി.
ആള്‍ ഇന്ത്യ റേഡിയോയിലെ മന്‍ കി ബാത് എന്ന പ്രഭാഷണത്തിലൂടെ ആണ് മോഡി ലഹരി ഉപയോഗത്തിനെതിരെ പ്രതികരിച്ചത്.

ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം വെല്ലുവിളിയാണെനന്ന്
മോഡി പ്രഭാഷണത്തില്‍ പറഞ്ഞു. ലഹരിമൂലം ഇരുട്ട്,നശീകരണം, ഉന്മൂലനം എന്നിങ്ങനെ മൂന്ന് വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും
ലഹരിയെന്ന പ്രശ്നത്തെ സമൂഹവും ഭരണകൂടവും നിയമ സംവിധാനവും
യോജിച്ച് നേരിടണമെന്നും മോഡി പറഞ്ഞു.

സോഷ്യല്‍ മീഡിയയിലൂടെ നമുക്ക് ലഹരിവിമുക്ത ഇന്ത്യ എന്ന പുതിയ മുന്നേറ്റം തുടങ്ങാം ഇതിലൂടെ ജനങ്ങള്‍ക്ക് അവബോധം പകരാം മോഡി കൂട്ടിചേര്‍ത്തു. രാജ്യത്തെ യുവതയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും ലഹരിക്ക് അടിമകളാകുന്നവരുടെ കുടുംബങ്ങളാണ് അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുന്നതെന്നും മോഡി കൂട്ടിച്ചേര്‍ത്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :