അനുബന്ധ വാര്‍ത്തകള്‍
- തെങ്കാശിയില്‍ മലയാളി റെയില്‍വേ ജീവനക്കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതി പിടിയില്‍
- കേരളത്തില്‍ ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 160 കിലോമീറ്റര്‍ ആയി ഉയര്‍ത്താന്‍ റെയില്‍വേ നടപടി തുടങ്ങി
- ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; എട്ടുപേര്‍ കൊല്ലപ്പെട്ടു
- അവിവാഹിതരായവർക്ക് മാസം 2750 രൂപ പെൻഷൻ, പ്രഖ്യാപനവുമായി ഹരിയാന സർക്കാർ
- മഴ കനത്തതോടെ അമര്‍നാഥ് തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തി
യാത്രാനിരക്കില്‍ ഇളവു പ്രഖ്യാപിച്ച് റെയില്‍വേ; എസി ചെയര്‍കാര്‍, എക്സിക്യുട്ടിവ് ക്ലാസുകളിലെ ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ കുറയ്ക്കും
യാത്രാനിരക്കില്‍ ഇളവു പ്രഖ്യാപിച്ച് റെയില്‍വേ. എസി ചെയര്‍കാര്‍, എക്സിക്യുട്ടിവ് ക്ലാസുകളിലെ ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ കുറയ്ക്കും. യാത്രക്കാര്‍ കുറവായതിനാലാണ് നിരക്ക് കുറയ്ക്കുന്നത്. വന്ദേഭാരത് ഉള്‍പ്പെടെ അനുഭൂതി, വിസ്റ്റഡോം കോച്ചുകളുള്ള ട്രെയിനുകളിലാണ് ഇളവുണ്ടാകുക.
ഇതുമായി ബന്ധപ്പെട്ട് എല്ലാ സോണുകള്‍ക്കും റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിസ്ഥാന ടിക്കറ്റ് നിരക്കിലാണ് മാറ്റം വരുത്തുക. റിസര്‍വേഷന്‍ ചാര്‍ജ്, സൂപ്പര്‍ ഫാസ്റ്റ് സര്‍ച്ചാര്‍ജ്, ജിഎസ്ടി തുടങ്ങിയവ വേറെ ഈടാക്കും. കുറഞ്ഞ നിരക്ക് ഉടനടി പ്രാബല്യത്തില്‍ വരുമെന്നും റെയില്‍വേ അറിയിച്ചു. അതേസമയം, നിലവില്‍ ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാര്‍ക്ക് നിരക്കിളവു ബാധകമല്ല.