1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Railway Kerala News

തെങ്കാശിയില്‍ മലയാളി റെയില്‍വേ ജീവനക്കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതി പിടിയില്‍

Railway Kerala News
തെങ്കാശിയില്‍ മലയാളി റെയില്‍വേ ജീവനക്കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതി പിടിയില്‍. റെയില്‍വേ പോലീസാണ് അറസ്റ്റുചെയ്തത്. കൊല്ലം പത്തനാപുരം കുന്നിക്കോട് സ്വദേശി അനീഷ് (33) ആണ് പിടിയിലായത്. കേരളത്തിലെ കുന്നിക്കോട് സ്റ്റേഷനില്‍ ബലാത്സംഗ കേസില്‍ പ്രതിയായിട്ടുണ്ട് ഇയാള്‍. ഈ കേസിന്റെ വിചാരണ നടന്നുവരികയാണ്.
 
പ്രതി പെയിന്റിംഗ് തൊഴിലാളിയാണ്. പെയിന്റിംഗ് തൊഴിലാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. സംഭവം നടന്നുയടനെ സ്ഥലത്ത് നിന്ന് മുങ്ങിയ അനീഷ് കേരളത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചെങ്കോട്ട പുളിയറയില്‍ വെച്ചാണ് ഇന്നലെ വൈകിട്ട് പിടിയിലായത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സ്വകാര്യ ചിത്രങ്ങളും വീഡിയോയും ചോദിക്കും, വലയില്‍ കുടുങ്ങുന്നത് 15 കാരന്‍ മുതല്‍ മധ്യവയസ്‌കന്‍ വരെ, ഗൂഗിള്‍ പേ വഴി പൈസ ആവശ്യപ്പെടും; ഫെയ്‌സ്ബുക്കില്‍ സജീവമായി ഹണി ട്രാപ്പ്