പൂനെ|
Last Modified വെള്ളി, 31 ജൂലൈ 2015 (15:32 IST)
കഴിവില്ലാത്ത ചെയര്‍മാനെയാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിവില്ലാത്തവരെ പ്രോത്സാഹിപ്പിക്കുകയാണ് ആര്‍.എസ്.എസ് നയമെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സമരം ചെയുന്ന വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു രാഹുല്‍ഗാന്ധി.
പൂന ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ ചെയര്‍മാനായി ഗജേന്ദ്ര ചൌഹാനെ നിയമിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ രണ്ടു മാസത്തോളമായി സമരലാണ്. കോണ്‍ഗ്രസിന്റെ പിന്തുണയോടെ സംഭവം പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കാന്‍ സമരാനുകൂലികള്‍ ഉദ്ദേശിക്കുന്നുണ്ട്. അതേസമയം, സീരിയല്‍ നടനായ ഗജേന്ദ്ര ചൌഹാനെ സ്ഥാനത്തുനിന്ന് മാറ്റുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍. എന്നാല്‍ സമരം ഇനിയും തുടര്‍ന്നാല്‍ വിദ്യാര്‍ഥികളെ പുറത്താക്കുമെന്ന നിലപാടിലാണ് ചെയര്‍മാനും സംഘവും.