പ്രശ്നം പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്ന് രാഹുലിനോട് വിദ്യാര്‍ത്ഥികള്‍

പുനെ| JOYS JOY| Last Modified വെള്ളി, 31 ജൂലൈ 2015 (14:10 IST)
പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂടില്‍ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് രാഹുല്‍ ഗാന്ധി പൂര്‍ണപിന്തുണ അറിയിച്ചു. തങ്ങളുടെ പ്രശ്നം പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ രാഹുലിനോട് ആവശ്യപ്പെട്ടു.

സമരം നടത്തുന്നവര്‍ രാജ്യവിരുദ്ധരാണെന്നും ഹിന്ദുവിരുദ്ധരാണെന്നുമാണ് പറയുന്നത്. സമരം നടത്തുന്നവരെ ഭയക്കുന്നത് കൊണ്ടാണ് അങ്ങനെ. ഭീഷണിപ്പെടുത്തലിന്റെ സ്വഭാവം ഇങ്ങനെയാണെന്നും രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഗജേന്ദ്ര ചൌഹാനെ നിയമിച്ചതെങ്കില്‍ ബി ജെ പിയില്‍ ആര്‍ക്കും ആ തീരുമാനം മാറ്റാന്‍ കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു. ഗജേന്ദ്ര ചൌഹാന്റെ നിയമനത്തില്‍ പ്രതിഷേധിച്ച് ജൂണ്‍ 12 മുതല്‍ പുനെ ഫിലിം ഇന്‍സ്റ്റിട്യൂടില്‍ വിദ്യാര്‍ത്ഥികള്‍ സമരം നടത്തി വരികയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :