പൂന|
jibin|
Last Modified വെള്ളി, 31 ജൂലൈ 2015 (09:27 IST)
ഗജേന്ദ്ര ചൌഹാന്‍ നിയമനത്തില്‍ അടഞ്ഞു കിടക്കുന്ന പൂന ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് സന്ദര്‍ശനം നടത്തും. വിദ്യാര്‍ത്ഥികള്‍ നടത്തി വരുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനാണ് അദ്ദേഹം എത്തുന്നത്. വിഷയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ സന്ദര്‍ശനം.
പൂന ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ ചെയര്‍മാനായി ഗജേന്ദ്ര ചൌഹാനെ നിയമിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ രണ്ടു മാസത്തോളമായി സമര്‍ത്തിലാണ്. കോണ്‍ഗ്രസിന്റെ പിന്തുണയോടെ സംഭവം പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കാന്‍ സമരാനുകൂലികള്‍ ഉദ്ദേശിക്കുന്നുണ്ട്. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എഫ്ടിഐഐ) ചെയര്‍മാനായി ഗജേന്ദ്ര ചൌഹാനെ നിയമിച്ചതും ആര്‍എസ്എസ്, ബിജെപി നെതാക്കളെ ഭരണതലത്തില്‍ തിരുകി കയറ്റിയതും പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കുന്നതിനാണ് രാഹുല്‍ഗാന്ധി ഇന്ന് സന്ദര്‍ശനം നടത്തുന്നത്.
അതേസമയം, സീരിയല്‍ നടനായ ഗജേന്ദ്ര ചൌഹാനെ സ്ഥാനത്തുനിന്ന് മാറ്റുന്നത് വരെ സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. എന്നാല്‍ സമരം ഇനിയും തുടര്‍ന്നാല്‍ വിദ്യാര്‍ഥികളെ പുറത്താക്കുമെന്ന നിലപാടിലാണ് ചെയര്‍മാനും സംഘവും.