ന്യൂഡല്‍ഹി|
JOYS JOY|
Last Modified വെള്ളി, 17 ജൂലൈ 2015 (15:35 IST)
പ്രധാനമന്ത്രി എന്തിനാണ് കുറ്റക്കാരെ സംരക്ഷിക്കുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൌഹാന്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവരെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യമുന്നയിച്ചത്.
വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്റെ പേര് ഉയര്‍ന്നു കേട്ടപ്പോഴും ലളിത് മോഡിയുമായി
ബന്ധപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ പേര് ഉയര്‍ന്നപ്പോഴും പ്രധാനമന്ത്രി പ്രതികരിച്ചില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ഓള്‍ ഇന്ത്യ മഹിള കോണ്‍ഗ്രസ് യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. അഴിമതിക്കാരെ ലാളിക്കില്ലെന്നും അഴിമതിയെ പുണരാന്‍ ആരെയും അനുവദിക്കില്ലെന്നും ആയിരുന്നു തെരഞ്ഞെടുപ്പു കാലത്ത് പ്രധാനമന്ത്രി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് മധ്യപ്രദേശ്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.രാജസ്ഥാനിലും മധ്യപ്രദേശിലും എന്തുകൊണ്ടാണ് പ്രധാനമന്ത്രി അഴിമതി അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.