ഇതൊരു ഹോളിവുഡ് നടനല്ല !

നെല്‍വിന്‍ വില്‍സണ്‍| Last Modified തിങ്കള്‍, 31 മെയ് 2021 (10:12 IST)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രാഷ്ട്രീയക്കാരന്റെ വേഷത്തേക്കാള്‍ കൂടുതല്‍ ചേരുന്നത് ഇത്തരം സ്റ്റൈലിഷ് വേഷങ്ങളാണെന്നാണ് പൊതുവെ ഉള്ള അഭിപ്രായം. രാഹുലിന്റെ പഴയ പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അങ്ങനെയൊരു അപൂര്‍വ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കോട്ടും സ്യൂട്ടുമിട്ട് ക്ലീന്‍ ഷേവ് ചെയ്ത മുഖത്തോടെ ഇരിക്കുന്ന രാഹുല്‍ ഗാന്ധിയെ കാണുമ്പോള്‍ ഒരു ഹോളിവുഡ് നടന്റെ ലുക്കുണ്ടെന്നാണ് ഈ ചിത്രത്തിനു താഴെ നിരവധിപേര്‍ കമന്റ് ചെയ്തിരിക്കുന്നത്.


കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനായ രാഹുല്‍ ഗാന്ധി തന്റെ പഠനശേഷമണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. പഠന സമയത്തെല്ലാം ഒരു ചോക്ലേറ്റ് പയ്യന്‍ ഇമേജായിരുന്നു അദ്ദേഹത്തിന്. 1970 ജൂണ്‍ 19 ന് ജനിച്ച രാഹുല്‍ ഗാന്ധിച്ച് 51 വയസ്സാകുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :