അഭിറാം മനോഹർ|
Last Modified ബുധന്‍, 12 മെയ് 2021 (12:07 IST)
കേരളത്തിൽ കോൺഗ്രസിനുണ്ടായ കനത്ത തിരിച്ചടിയ്‌ക്ക് കാരണം സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിന്റെ വീഴ്‌ച്ചയാണെന്ന് താരിഖ് അന്‍വര്‍ ഹൈക്കമാന്റിന് റിപ്പോര്‍ട്ട് നല്‍കി. ഇടതുപക്ഷത്തെ നേരിടാൻ താഴെ തട്ടില്‍ സംഘടനാ സംവിധാനം
പര്യാപ്തമായില്ലെന്നും താരിഖ് അന്‍വര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിനിടയിലുണ്ടായ അനൈക്യമാണ് തോൽവിയുടെ പ്രധാനകാരണം. നേതൃത്വം ഒറ്റക്കെട്ടാണെന്ന തോന്നലുണ്ടാക്കാൻ കഴിഞ്ഞില്ല. ഈ അനൈക്യം പാര്‍ട്ടി പ്രവര്‍ത്തകരിലും
അണികളിലും പ്രകടമായി. ഗ്രൂപ്പു നേതാക്കളും ഗ്രൂപ്പുകളും തന്നിഷ്ടം പോലെ
പ്രവര്‍ത്തിച്ചു. ഇതാണ് പരാജയത്തിന്റെ പ്രധാനകാരണം.
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായേക്കും എന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് ലോക്‌സഭാ തിരെഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കാൻ കോൺഗ്രസിനായത്. എന്നാൽ ഇത് വ്യക്തിഗത നേട്ടം എന്ന നിലയിലാണ് പല നേതാക്കളും കണ്ടത്. തദ്ദേശതിരെഞ്ഞെടുപ്പിൽ നിന്നും കോൺഗ്രസ് ഒന്നും പടിച്ചില്ല.തിരിച്ചുവരവിന് സമയം ലഭിച്ചിട്ടും അതിൽ അലംബാവം കാണിച്ചു.
താരിഖ് അൻവർ റിപ്പോർട്ടിൽ പറയുന്നു.