കൊവിഡിനെ തടയാനുള്ള ഏകമാര്‍ഗം സമ്പൂര്‍ണ ലോക്ഡൗണ്‍: രാഹുല്‍ ഗാന്ധി

ശ്രീനു എസ്| Last Modified ചൊവ്വ, 4 മെയ് 2021 (11:49 IST)
കൊവിഡിനെ തടയാനുള്ള ഏകമാര്‍ഗം സമ്പൂര്‍ണ ലോക്ഡൗണാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അതേസമയം സര്‍ക്കാര്‍ യഥാര്‍ത്ഥ കണക്കുകള്‍ ജനങ്ങളുമായി പങ്കുവയ്ക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവരെ മരണത്തിലേക്ക് തള്ളിവിടുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 24 രോഗികള്‍ മരിച്ചതാണോ കൊന്നതാണോയെന്നും രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചിരുന്നു.

അതേസമയം കേരളത്തില്‍ എല്‍ഡിഎഫ് വലിയ വിജയം കൈവരിച്ചതിനു പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ജനവികാരം മാനിക്കുന്നുവെന്നും പിന്തുണച്ചവര്‍ക്കും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :