അഭിറാം മനോഹർ|
Last Modified ചൊവ്വ, 20 ഏപ്രില്‍ 2021 (18:07 IST)
കൊവിഡ് ബാധിതനായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ രോഗമുക്തിക്കായി പ്രാർഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
രാഹുൽ എത്രയും വേഗം രോഗമുക്തനാകട്ടെയന്ന് കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും രമേഷ് പൊക്രിയാലും ട്വിറ്ററിൽ ആശംസിച്ചു. അതേസമയം രാഹുലിന് കൊവിഡ് സ്ഥിരീകരിച്ചത് ഞെട്ടലോടെയാണ് കേട്ടതെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ പ്രതികരിച്ചു.