ഗുസ്തി താരം വിനേഷ് ഫോഗട്ടുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി
ഗുസ്തി താരം വിനേഷ് ഫോഗട്ടുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി. ചര്‍ച്ചയില്‍ വിനേഷിനൊപ്പം ബജ്രംഗ് പൂനിയയും ഉണ്ടായിരുന്നു. കഴിഞ്ഞദിവസം കര്‍ഷക സമരവേദിയിലെത്തി കേന്ദ്രസര്‍ക്കാരിനെതിരെ വിനേഷ് ഫോഗട്ട് കടുത്ത വിമര്‍ശനം നടത്തിയിരുന്നു.
കര്‍ഷകന്റെ മകളായ താന്‍ എന്നും കര്‍ഷക പ്രതിഷേധങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും കര്‍ഷകരാണ് രാജ്യത്തിന്റെ ശക്തി അവരില്ലാതെ ഒന്നും നടക്കില്ലെന്നും വിനേഷ് പറഞ്ഞു.
