രാഹുലിനെ അമേഠി കൈവിടുന്നു?

വഡോദര| Last Modified വെള്ളി, 16 മെയ് 2014 (10:13 IST)
യുപി‌എയെയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി പരാജയത്തിലേക്കെന്ന് റിപ്പോര്‍ട്ട്. ഗാന്ധി കുടുംബത്തിന്റെ അപ്രമാദിത്വം തകര്‍ത്ത് അമേഠിയില്‍ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി വ്യക്തമായ ഭൂരിപക്ഷത്തില്‍ മുന്നേറുകയാണ്. തൊട്ടുപിന്നാലെ എ‌എപിയുടെ കുമാര്‍ ബിശ്വാസുമുണ്ട്. രാഹുല്‍ ഗാന്ധി മൂന്നാം സ്ഥാനത്താണ്. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ മാറി മറിയുന്ന ഫലസൂചനകളില്‍ രാഹുലിനെ അമേഠി കൈവിടുന്ന സാധ്യതകളാണ് കാണുന്നത്.

അതേസമയം മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോഡി വിജയം ഉറപ്പിച്ചു കഴിഞ്ഞു. നരേന്ദ്ര മോഡി അധികാരത്തിലെത്തിയാല്‍ രാജ്യം തകരുമെന്ന കോണ്‍ഗ്രസിന്റെ വാദങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയാണ് മോഡിയുടെ മുന്നേറ്റം. വാരാണസിയില്‍ ശക്തമായ മത്സരത്തിന് തുടങ്ങി വച്ച അരവിന്ദ് കെജ്രിവാള്‍ തകര്‍ന്നടിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :