പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടില്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 16 മെയ് 2014 (08:49 IST)
താന്‍ പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ബിജെപി നടത്തിയ ആരോപണമാണ് രാഹുല്‍ തള്ളിയത്. തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടിയിലാണ് രാഹുല്‍ ഈ കാര്യം വ്യക്തമാക്കിയത്.

ഹിമാചല്‍പ്രദേശിലെ സോളനില്‍ മെയ് ഒന്നിന് നടത്തിയ പ്രചാരണത്തിനിടെ ബിജെപി അധികാരത്തിലെത്തിയാല്‍ 22,000 പേര്‍ വര്‍ഗീയകലാപങ്ങളില്‍ കൊല്ലപ്പെടുമെന്ന് രാഹുല്‍ പറഞ്ഞിരുന്നു.

ഈ പ്രസംഗത്തിന് എതിരെയാണ് ബിജപി പരാതി നല്‍കിയത്. താന്‍ പറഞ്ഞത് ജനങ്ങള്‍ക്ക് ബിജപിയിലുള്ള കാഴ്ചപ്പാട് മാത്രമാണ് പ്രസംഗത്തില്‍ പറഞ്ഞതെന്നാണ് രാഹുലിന്റെ മറുപടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :