കർഷകർ ആത്മഹത്യ ചെയ്യുന്നതിന് കാരണം പ്രേമനൈരാശ്യമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി| Last Modified വെള്ളി, 24 ജൂലൈ 2015 (17:41 IST)
കർഷകർ ആത്മഹത്യ ചെയ്യുന്നതിന് കാരണം പ്രേമനൈരാശ്യവും ലൈംഗിക ശേഷിക്കുറവും മൂലമാണെന്ന കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻ സിംഗ് നടത്തിയ പരാമർശം വിവാദമാകുന്നു. കടക്കണിയും കാർഷികവിളകളുടെ നഷ്ടവും മൂലം രജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിരുത്തരവാദപരമായ പ്രസ്താവന. രാജ്യസഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന്‌ എഴുതി നല്‍കിയ മറുപടിയിലായിരുന്നു വിവാദ പ്രസ്താവന.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളെ ഉദ്ധരിച്ചാണ്‌ മന്ത്രിയുടെ മറുപടി.
കര്‍ഷകരുടെ കടബാധ്യതയും അവരെ ആത്മഹത്യയിലേക്ക്‌ നയിക്കുന്നുവെന്ന്‌ മന്ത്രി സമ്മതിച്ചെങ്കിലും ആത്മഹത്യയുടെ പ്രധാന കാരണങ്ങള്‍ പ്രണയ നൈരാശ്യവും ശേഷിക്കുറവും കുടുംബ പ്രശ്‌നങ്ങളും ആണെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ പരാമർശം കേട്ട പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചു. മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ അവകാശലംഘന നോട്ടീസ് അയയ്ക്കുമെന്ന് ജനതാദൾ യുണൈറ്റഡ് എംപി കെ സി ത്യാഗി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :