മുംബൈ|
Last Modified വെള്ളി, 24 ജൂലൈ 2015 (16:51 IST)
മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജി മുംബൈ കോടതി തള്ളി. അനധികൃതമായി വിദേശ ഫണ്ട് കൈപറ്റിയെന്ന കേസിലാണ് ടീസ്റ്റ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തില്‍ ടീസ്റ്റയുടെ അറസ്റ്റിനാണ് കളമൊരുങ്ങുന്നത്.
ഗുജറാത്ത് കലാപ ഇരകളെ സഹായിക്കുന്നതിനായി ടീസ്റ്റയും ഭര്‍ത്താവ് ജാവേദ് ആനന്ദും രൂപീകരിച്ച ട്രസ്റ്റ് അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫോര്‍ഡ് ഫൗണ്ടേഷന്‍ ഉള്‍പ്പടെയുള്ളവയില്‍ നിന്ന് പണം സ്വീകരിച്ചുവെന്നാണ് കേസ്. ടീസ്റ്റയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ
സി.ബി.ഐ
ടീസ്റ്റയുടെ മുംബൈയിലുള്ള വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു.