ന്യൂഡല്‍ഹി|
JOYS JOY|
Last Modified വെള്ളി, 24 ജൂലൈ 2015 (16:19 IST)
വാണിജ്യാവശ്യങ്ങള്‍ക്കായി ദൈവങ്ങളുടെ പടം ഉപയോഗിക്കുന്നത് തെറ്റല്ലെന്ന് സുപ്രീംകോടതി. ജനങ്ങള്‍ അവരുടെ ഉല്പന്നങ്ങളുടെ പ്രചരണാര്‍ത്ഥം ദൈവങ്ങളുടെ പടം പരസ്യങ്ങളിലും മറ്റും ഉപയോഗിക്കുന്നത് തെറ്റല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു തലവനായ ബെഞ്ച് ആണ് ഇങ്ങനെ നിരീക്ഷിച്ചത്. ഉല്പന്നങ്ങളുടെ പരസ്യത്തിനും മറ്റ് വാണിജ്യാവശ്യങ്ങള്‍ക്കും ദൈവങ്ങളുടെ ചിത്രം ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഇങ്ങനെ നിരീക്ഷിച്ചത്.
എന്റെ കാറിലോ വീട്ടിലോ ദൈവത്തിന്റെ പടം വെച്ചാല്‍ എന്താണ് തെറ്റ്. ദൈവത്തിന്റെ പടം ഉപയോഗിക്കുന്നതില്‍ നിന്ന് എങ്ങനെ ആളുകളെ വിലക്കാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.