മുസ്ലിമായതിനാല്‍ വീട് നിഷേധിക്കപ്പെട്ടു; കെജ്‌രിവാളിനുള്ള പ്രൊഫസറുടെ വീഡിയോ വൈറലാകുന്നു

Last Modified വെള്ളി, 24 ജൂലൈ 2015 (17:35 IST)


മുസ്ലിമായതിനാല്‍, ഡല്‍ഹി സര്‍വ്വകലാശാലയിലെ മലയാളിയായ അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് വീട് നിഷേധിക്കപ്പെട്ടു. ഇക്കാര്യത്തെക്കുറിച്ച് പ്രൊഫസറായ റീം ഷംസുദീന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് അയച്ച വീഡിയോ സന്ദേശം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കാഴ്ചവൈകല്യമുള്ള ഇവര്‍ക്ക് മുസ്ലിം ആയതിനാലാണ് വാടകവീട് നിഷേധിക്കപ്പെട്ടത്.

ഡിയു കോളജില്‍ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് റീം ഷംസുദീന്‍. മുസ്ലിം ആയതിന്റെ പേരില്‍ താന്‍ അനുഭവിക്കുന്ന വേര്‍തിരിവ് വ്യക്തമാക്കി യുട്യൂബിലാണ് റീം വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയില്‍ കെജ്‌രിവാളിനെ ‘പാഞ്ച്‌ സാല്‍ മുഖ്യമന്ത്രി’ എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്.,

ഇതുവരെ 8000ത്തില്‍ അധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :