പാട്‌ന|
VISHNU N L|
Last Modified വെള്ളി, 24 ജൂലൈ 2015 (16:51 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ചാവേറാക്രമണ സാധ്യതയെന്ന് ഇന്റല്ലിജന്‍സ് റിപ്പോര്‍ട്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയാണ് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സ്‌ത്രീകളെ മനുഷ്യ ബോംബുകളായി ഉപയോഗിച്ച് ആക്രമണം നടത്താനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു.
ബീഹാറിലെ മുസാഫാര്‍പൂരില്‍ ബിജെപി നിയന്ത്രിത എന്‍ഡിഎ സഖ്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന 'പരിവര്‍ത്തന്‍ യാത്ര'യില്‍ പങ്കെടുക്കുമ്പോളാകും പ്രധാനമന്ത്രിക്ക് നേരെ ചാവേര്‍ ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട് പറയുന്നു.
മോഡി പങ്കെടുക്കുന്ന റാലിയില്‍ നക്‌സല്‍ ആക്രമണത്തിനുള്ള സാധ്യത വ്യക്‌തമാക്കി സി.ഐ.ഡി ഉദ്യോഗസ്‌ഥര്‍ നേരത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യാന്വേഷണ വിഭാഗവും രംഗത്തെത്തിയത്.
എന്‍ഡിഎ സഖ്യത്തിലെ പല മുതിര്‍ന്ന നേതാക്കളും റാലിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേതാക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി സംസ്‌ഥാനത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചതായി അധികൃതര്‍ വ്യക്‌തമാക്കി.