കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് പഞ്ചാബില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 22 ജൂലൈ 2022 (10:30 IST)
കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് പഞ്ചാബില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. പഞ്ചാബിലെ പാട്യാലയിലാണ് സംഭവം. കൂടാതെ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലായി കനത്തമഴയും ഇടിമിന്നലും ദിവസങ്ങളായി തുടരുകയാണ്.

മഴയില്‍ നിരവധി വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :