എട്ടാം ക്ലാസുകാരനെ ഉപദ്രവിച്ച സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2022 (20:04 IST)
പുനെ : എട്ടാം ക്ലാസുകാരനെ ഉപദ്രവിച്ച സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിലായി. കഴിഞ്ഞ പത്തൊമ്പതിനാണ് പുനെ പോലീസ് സ്റ്റേഷനിൽ സ്‌കൂൾ പ്രിൻസിപ്പൽ നിഷാന്ത് വ്യാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ഇയാൾ ഒളിവിൽ പോയി.

തുടർന്ന് ഇയാളെ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ വസ്ത്രങ്ങൾ അഴിച്ചു മാറ്റി പീഡിപ്പിച്ചതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായതും പരാതി ഉണ്ടായതും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :