പത്തുവയസുകാരിയെ പീഡിപ്പിച്ച 75 കാരന് 21 വർഷം കഠിനതടവ്

എ കെ ജെ അയ്യർ| Last Updated: വ്യാഴം, 28 ജൂലൈ 2022 (18:30 IST)
തൃശൂർ: കേവലം പത്ത് വയസുമാത്രം പ്രായമുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 75 കാരനായ വൃദ്ധന് കോടതി 21 വർഷത്തെ കഠിനതടവും 1,10,000 രൂപ പിഴയും വിധിച്ചു. വേലൂർ തെക്കോട്ട് ഗംഗാധരനെയാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്.

കേസിനാസ്പദമായ സംഭവം നടന്നത് 2016 ലായിരുന്നു. ഇയാളുടെ മകളുടെ വീട്ടിൽ എത്തിയ വടക്കാഞ്ചേരിക്കാരനായ പ്രതി പേരക്കുട്ടിയോടോപ്പം കളിക്കാൻ എത്തിയ ബാലികയെയാണ് പീഡിപ്പിച്ചത്.

ഇതുമായി ബന്ധപ്പെട്ടു കേസ് രജിസ്റ്റർ ചെയ്തു അന്വേഷിച്ചത് എസ്.ഐ കെ.സതീഷ് കുമാറായിരുന്നു. തുടർന്ന് തൃശൂർ എ.സി.പി കെ.രാജു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :