സ്‌കൂൾ വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2022 (19:58 IST)
ചെങ്ങന്നൂർ: സ്വകാര്യ ബസിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലക്കടവ്
കടയിക്കാട് പന്തപ്ലാവിൽ അനന്തകൃഷ്ണൻ എന്ന 24 കാരനെയാണ് പോലീസ് പിടികൂടിയത്.


ചെങ്ങന്നൂർ ഡി.വൈ.എസ്.പി ആർ.ജോസിന്റെ നിർദ്ദേശ പ്രകാരം വെണ്മണി എസ്.എച്.ഓ നസീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :