പ്രകൃതിവിരുദ്ധ പീഡനം : 35 കാരൻ അറസ്റ്റിൽ

പാലക്കാട്| എ കെ ജെ അയ്യർ| Last Updated: വെള്ളി, 29 ജൂലൈ 2022 (16:16 IST)
പാലക്കാട്: ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിലെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി മുളയങ്കാവ് ചെമ്പോട്ട് തൊടി ഹംസ എന്ന 35 കാരനെയാണ് കൊപ്പം പോലീസ് അറസ്റ്റ് ചെയ്തത്.

കേസിനാസ്പദമായ സംഭവം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നടന്നത്. ബാലന്റെ പരാതിയിൽ പോലീസ് പോക്സോ വകുപ്പ് ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :