ന്യൂഡല്‍ഹി|
Last Updated:
ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (11:54 IST)
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമയുമായ റോബര്‍ട്ട് വദ്രയുടെ ഭൂമി ഇടപാടിനെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഹരിയാനയില്‍ കാര്‍ഷികാവശ്യത്തിനുള്ള ഭൂമി വദ്രയുടെ കമ്പനിക്ക് വില്‍പന നടത്തിയതിനെ കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.
കാര്‍ഷിക ആവശ്യത്തിന് നല്‍കിയ ഭൂമി ലൈസന്‍സ് മാറ്റി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായാണ് പരാതി. അതിനാല്‍ വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, അഴിമതി നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് സിബിഐയ്ക്ക് അന്വേഷണം കൈമാറണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
വദ്രയുടെയും അമ്മ മൗറീന്‍ വദ്രയുടെയും
ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് കമ്പനിയുടെ ഓഡിറ്റ് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സിഎജി ശശികാന്ത് ശര്‍മ ഉത്തരവ് ഇറക്കിയ കാര്യവും ഹര്‍ജിക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.