തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (16:17 IST)
പാറ്റൂര്‍ സര്‍ക്കാര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്ന ആവശ്യം
ലോകായുക്ത തള്ളി. താലൂക്ക് സര്‍വേയും അമിക്കസ് ക്യൂറിയും ചേര്‍ന്നാണ് ഭൂമി അളന്ന് തിട്ടപ്പെടുത്തേണ്ടതെന്ന് ലോകായുക്ത നിര്‍ദേശം നല്‍കി.
ലോകായുക്ത മുന്‍ അന്വേഷണ ഉദ്യോഗസ്ഥനും വിജിലന്‍സ് എഡിജിപിയുമായ തോമസ് ജേക്കബിന്റെ പരാതിയില്‍ പാറ്റൂര്‍ സര്‍ക്കാര്‍ ഭൂമിയിലെ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ജൂലൈയിലാണ് ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസ് ഉത്തരവിട്ടത്. പതിനാറ് സെന്‍റ് സര്‍ക്കാര്‍ ഭൂമി സംസ്ഥാന ചീഫ് സെക്രട്ടറിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ തട്ടിയെടുത്തെന്നാണ് ആരോപണം.
ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജിത് രാജന്‍, ലാന്‍റ് റവന്യൂ കമീഷണര്‍ എംസി മോഹന്‍ദാസ്, ഫ്ളാറ്റ് നിര്‍മാതാക്കള്‍ അടക്കമുള്ളവരെ പ്രതിയാക്കിയാണ് പരാതി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.